/uploads/news/news_മോഹൻലാലിന്റെ_മൊഴി_രേഖപ്പെടുത്തി_ആദായ_നിക..._1676643767_6511.jpg
Local

മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതിവകുപ്പ്


കൊച്ചി: സിനിമാനടൻ  മോഹൻലാലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലെത്തിയാണ് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്.

മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ. മൊഴിയെടുക്കൽ നാലു മണിക്കൂർ നീണ്ടുനിന്നു. ചില സാമ്പത്തിക കാര്യങ്ങളിൽ താരത്തിൽ നിന്ന് വ്യക്തത തേടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ട്മാസം മുമ്പ് സിനിമാ മേഖലയിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ആദായ നികുതിവകുപ്പിന്റെ നടപടി. ഇതിന് മുൻപ് 2011-ൽ മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

സിനിമാനിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴി എടുത്തത്.

0 Comments

Leave a comment