/uploads/news/news_റോട്ടറി_ഐക്കോൺ_അവാർഡ്__അദീബ്_അഹമ്മദിന്_1676935587_5867.jpg
Local

റോട്ടറി ഐക്കോൺ അവാർഡ് അദീബ് അഹമ്മദിന്


കൊച്ചി; റോട്ടറി ഇന്റർനാഷണലിന്റെ ഐക്കോൺ അവാർഡുകൾ വിതരണം ചെയ്തു. ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്. ലുലു ഫിനാഷ്യൽ
ഹോൾഡിം​ഗ്സ്  മാനേജി​ഗ് ഡയറക്ടർ അദീബ് അഹമ്മദ്, കൊച്ചി ഷിപ്പ് യാർഡ് സി.എം.ഡി മധു.എസ്.നായർ, ​ഗായകൻ എം.ജി ശ്രീകുമാർ, നർത്തകി ഡോ. രാജശ്രീ വാര്യർ എന്നിവർക്കാണ് ഇത്തവണത്തെ റോട്ടറി ഐക്കോൺ പുരസ്കാരം ലഭിച്ചത്.

ചടങ്ങിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എസ്.രാജ്‌മോഹൻ നായർ, ശേഖർ മേത്ത എന്നിവർ പങ്കെടുത്തു.

ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്

0 Comments

Leave a comment