https://kazhakuttom.net/images/news/news.jpg
Local

ലൈറ്റ് ആന്റ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യം


കഴക്കൂട്ടം: ജില്ലയിലെ ലൈറ്റ് ആന്റ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്ന് സൗണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിൽ പ്രവർത്തിക്കുന്ന നൂറു കണക്കിന് തൊഴിലാളികൾ മഹാമാരിയിൽപ്പെട്ട് ദുരിതത്തിലാണ്. മാർച്ച് ഏപ്രിൽ മാസങ്ങളിലെ ഉത്സവ സീസണിലാണ് കൂടുതൽ ജോലി ലഭിക്കുന്നത്. എന്നാൽ കൊറോണ മഹാമാരിയിലും തുടർന്നുള്ള ലോക്ക് ഡൗണിലും പെട്ട് അവയെല്ലാം പാടെ നിലച്ചതോടെ തൊഴിലാളികൾ പട്ടിണിയിലായിരിക്കുകയാണ്. കൂടാതെ ക്ഷേമനിധിയടക്കമുള്ള പരിരക്ഷകളും ഇതേ വരെ ലഭിച്ചിട്ടില്ല. സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഈ മേഘലയിൽ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കണമെന്ന് എസ്.കെപി ലൈറ്റ് & സൗണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് മുരളി സർക്കാരിനോട് ആവശ്യപ്പെട്ടു.

ലൈറ്റ് ആന്റ് സൗണ്ട്സ് മേഖലയിലെ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യം

0 Comments

Leave a comment