/uploads/news/832-IMG-20190807-WA0044.jpg
Local

ലോക മുലയൂട്ടൽ വാരഘോഷം: മംഗലപുരത്തു അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മംഗലപുരം: മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ചു അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും മംഗലപുരം ഗ്രാമ പഞ്ചായത്തും ചേർന്ന് ലോകമുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായാണ് അമ്മമാർക്കായി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചത്. കുട്ടിയുമായെത്തിയ ജില്ലാ പഞ്ചായത്ത് അംഗം എസ്. കവിതയ്ക്കു പൂച്ചെണ്ട് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ക്ലാസ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, എം.എസ്.ഉദയകുമാരി, തങ്കച്ചി ജഗന്നിവാസൻ, മെഡിക്കൽ ഓഫീസർ മിനി.പി.മണി, ഐ.സി.ഡി.സി സൂപ്പർവൈസർമാരായ ബിന്ദുകുമാരി, കല എന്നിവർ പങ്കെടുത്തു.

ലോക മുലയൂട്ടൽ വാരഘോഷം: മംഗലപുരത്തു അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0 Comments

Leave a comment