/uploads/news/1099-IMG-20191024-WA0014.jpg
Local

വട്ടിയൂർക്കാവിൽ അഡ്വ. വി.കെ.പ്രശാന്തിനെ വിജയിപ്പിച്ച വട്ടിയൂർക്കാവ് ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ചു കഴക്കൂട്ടത്ത് ശക്തി പ്രകടനം


കഴക്കൂട്ടം: എൽ.ഡി.എഫിന്റെ മേയർ ബ്രോ അഡ്വ. വി.കെ.പ്രശാന്തിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വട്ടിയൂർക്കാവിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രശാന്തിന്റെ ജൻമദേശമായ കഴക്കൂട്ടത്ത് സി.പി.എം ആഹ്ലാദ പ്രകടനം നടത്തി. വട്ടിയൂർക്കാവിലാണ് വിജയമെങ്കിലും ആവേശത്തിന്റെ അലയൊലികൾ മുഴുവൻ കഴക്കൂട്ടത്താണ് അലയടിച്ചത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് പേരാണ് ചെങ്കൊടികളുമേന്തി വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തിയത്. വി.കെ.പ്രശാന്തിന്റെ വിജയത്തിൻ കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടന്നു. സിപിഎം ഏര്യാ സെക്രട്ടറി മേടയിൽ വിക്രമൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ പ്രധാന കവലകളിലെല്ലാം പായസ വിതരണവും നടന്നു. കഴക്കൂട്ടം ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം മിഷൻ ആശുപത്രി നടയിലെത്തി തിരിച്ച് കഴക്കൂട്ടം ജംങ്ഷനിൽ സമാപിച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി മേടയിൽ വിക്രമൻ, ലോക്കൽ കമ്മിറ്റി സെകട്ടറി ആർ.ശ്രീകുമാർ, എൻ.സി.പി നേതാവ് മണിലാൽ എന്നിവർ പ്രകടനത്തെ അതിസംബോധന ചെയ്തു സംസാരിച്ചു.

വട്ടിയൂർക്കാവിൽ അഡ്വ. വി.കെ.പ്രശാന്തിനെ വിജയിപ്പിച്ച വട്ടിയൂർക്കാവ് ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ചു കഴക്കൂട്ടത്ത് ശക്തി പ്രകടനം

0 Comments

Leave a comment