കഴക്കൂട്ടം: ട്രിവാൻട്രം സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സർഗോത്സവ് 2K19 കണിയാപുരം ബ്രൈറ്റ് സ്ക്കൂളിൽ ഇന്ന് (24/10) രാവിലെ 9 മണിക്ക് സൂര്യ കൃഷ്ണമൂർത്തി ഉത്ഘാടനം ചെയ്യും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 50-ൽ പരം സി.ബി.എസ്.സി സ്ക്കൂളുകളിൽ നിന്നായി ഏകദേശം 2,500 ഓളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 24, 25, 26 തീയതികളിൽ പത്തോളം വേദികളിലായി യുവജനോത്സവം നടക്കും. 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് തിരുവനന്തപുരം സഹോദയ പ്രസിഡന്റ് കെ.എസ്.തമ്പാട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ.എസ്.അയ്യർ ഐ.എ.എസ് മുഖ്യ അതിഥി ആയിരിയ്ക്കും, ചലച്ചിത്ര താരങ്ങളായ ദിനേശ് പണിക്കർ, മഹാലക്ഷ്മി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.
കണിയാപുരം ബ്രൈറ്റ് സ്ക്കൂളിൽ ട്രിവാൻട്രം സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സർഗോത്സവ് 2K19





0 Comments