/uploads/news/2020-IMG-20210624-WA0083.jpg
Local

വനംകൊള്ള: എൽ.ഡി.എഫ് സർക്കാരിനെതിരെ കഴക്കൂട്ടത്ത് യു.ഡി.എഫ് ഉപരോധം


കഴക്കൂട്ടം: കേരളത്തിലെ വന സമ്പത്ത് കൊള്ളയടിക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം നടത്തി. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ സമരം യു.ഡി.എഫ് ചെയർമാൻ ആർ.പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ബ്ലോക്ക് പ്രസിഡൻ്റ് അണ്ടൂർക്കോണം സനൽ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്.അനിൽ, സുബൈർ കുഞ്ഞ്, ജയചന്ദ്രൻ, ദളിത് കോൺഗ്രസ്സ് നേതാവ് ദേവരാജൻ, ഷാജു മോൻ കേരള കോൺഗ്രസ് ജോസഫ്, യുവജന സംഘടന പ്രതിനിധികൾ മറ്റു പോഷക സംഘടനാ പ്രതിനിധികൾ, ബൂത്ത് പ്രസിഡൻ്റുമാർ തുടങ്ങിവർ പങ്കെടുത്തു

വനംകൊള്ള: എൽ.ഡി.എഫ് സർക്കാരിനെതിരെ കഴക്കൂട്ടത്ത് യു.ഡി.എഫ് ഉപരോധം

0 Comments

Leave a comment