/uploads/news/news_വലിയവേളി_ബീച്ച്_ശുചീകരണ_പ്രവർത്തനം_നടത്ത..._1708302668_4537.jpg
Local

വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി


കഴക്കൂട്ടം: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ എന്റെ നഗരം സുന്ദര നഗരം പരിപാടിയുടെ ഭാഗമായി ആറ്റിപ്ര ഗവ ഐ.ടി.ഐ പരിസ്ഥിതി ക്ലബ്ബിന്റെയും, തിരുവനന്തപുരം സെർവ്വ് റൂറൽ, ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി (ലീഫാ) യുടെയും നഗരസഭയുടെയും നേതൃത്വത്തിൽ വലിയവേളി ബീച്ചിൽ ക്ലീനപ്പ് ഡ്രൈവ് എന്ന പേരിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
കൗൺസിലർ ജിഷ ജോൺ ഉദ്ഘാടനം ചെയ്തു. 

ഐ.ടി.ഐ പ്രിൻസിപ്പാൾ സി.എസ്.സുഭാഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ആർ.ആരീഷ്, വലിയ വേളി സെന്റ് തോമസ് ചർച്ച സഹ വികാരി ഫാ. വർഗീസ് ജോസഫ്,  തിരുവനന്തപുരം ഗ്രീൻ വേംസ് മാനേജർ അഭിജിത് ദേവദാസ്, സെർവ്വ് റൂറൽ കോഡിനേറ്റർ വിഷ്ണു മോഹൻ, സെർവ്വ് റൂറൽ പ്രൊജക്റ്റ്‌ അസോസിയേറ്റുമാരായ പി.എസ്.ശിൽപ, എസ്.അംറത്ത് ബീവി, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ കെ.ആർ  കൃഷ്ണപ്രസാദ്, പരിസ്ഥിതി പ്രവർത്തകരായ ലക്ഷ്മി, ഗായത്രി എന്നിവർ നേതൃത്വം നൽകി.

വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി

0 Comments

Leave a comment