തിരുവനന്തപുരം: വാളയാർ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നും കേസിൽ നീതി നടപ്പിലാക്കണമെന്നും പുനരന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഇന്ന് ശിശുദിനത്തിൽ ആഭ്യന്തര മന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മുസ്ലിം യൂത്ത് ലീഗ് സമരപ്പന്തം സംഘടിപ്പിച്ചു പ്രതിഷേധിച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, യു.എ.പി.എ ചുമത്തൽ, തുടങ്ങിയ വിഷയങ്ങളിലും സമരപ്പന്തത്തിൽ പ്രതിഷേധം ഉയർന്നു. സമരപന്തം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ എം.എൽ.എ ഉത്ഘാടനം ചെയ്തു. അഡ്വ. എൻ.ശംസുദ്ദീൻ എം.എൽ.എ, പി.കെ.ബഷീർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, പാറക്കൽ അബ്ദുള്ള എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.നവാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ.അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.
വാളയാര്‍: ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് സമരപന്തം





0 Comments