കണിയാപുരം: കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ച ചാച്ചാ നെഹ്റുവിന്റ നൂറ്റി മുപ്പതാം പിറന്നാൾ ദിനത്തിൽ കുരുന്നുകളുടെ മഴവില്ലൊരുക്കി ആലുംമൂട് ഗവ: എൽ.പി.സ്കൂൾ. ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കുന്നുംപുറം വാഹിദ് നിർവഹിച്ചു. വാർഡ് മെമ്പർ ആർ ഷീജ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ജെ.നബീസത്തു ബീവി, സീനിയർ അസിസ്റ്റന്റ് അനിത കുമാരി ടീച്ചർ, ക്വസ്റ്റ് ഗ്ലോബൽ പ്രതിനിധികളായ വേണുഗോപാൽ, ശ്രീകുമാർ, അബിൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീ പ്രൈമറി വിദ്യാർഥികളുടെ കലാപരിപാടികളായ മഴവില്ല് 2019 വേദിയിൽ അരങ്ങേറി. അതോടൊപ്പം സ്കൂൾ വിദ്യാർഥികൾക്കായി ക്വസ്റ്റ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ചിത്രരചനാ മൽസരം നടന്നു. ചിത്രരചനാ വിജയികൾക്കും പങ്കാളികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തതിനു പുറമേ പ്രീ പ്രൈമറിയിലെ എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നൽകിയാണ് ശിശുദിന പരിപാടികൾക്ക് അവസാനമായത്.
ശിശുദിനത്തിൽ കുരുന്നുകളുടെ മഴവില്ലൊരുക്കി കണിയാപുരം ആലുംമൂട് ഗവ. എൽ.പി.സ്കൂൾ





0 Comments