തിരുവനന്തപുരം: വാളയാറിൽ രണ്ട് പിഞ്ച് പെൺകുട്ടികളെ പീഡനങ്ങൾക്ക് വിധേയമാക്കി മരണത്തിലേയ്ക്ക് തള്ളി വിട്ട പ്രതികൾ അനായാസമായി നിയമത്തിന്റ പിടിയിൽ നിന്നും രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തെളിവുകളെല്ലാം പ്രതികൾക്ക് അനുകൂലമല്ലാതിരിക്കെ അന്വേഷണത്തിന്റെയും കേസ് നടത്തിപ്പിന്റെയും മാത്രം പഴ്തുകളിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ വാളയാർ കേസുകൾ സി.ബി.ഐയ്ക്ക് വിടണമെന്നും കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ അഭിഭാഷകരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. വാളയാർ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടു കൊണ്ട് നാളെ സംസ്ഥാനമൊട്ടാകെ നടത്തുന്ന മാർച്ചിന്റെ ഭാഗമായി വൈകുന്നേരം 5.30 ന് സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാർച്ച് ചെയ്യും. യോഗത്തിൽ ജില്ലാ കൺവീനർ മെൽവിൻ വിനോദ് അദ്ധ്യക്ഷത വഹിക്കും. അഡ്വ: ആർ സോമനാഥൻ, സജു ഗോപി ദാസ്, വിനു.കെ, മനോജ്.എസ്.പി, സുമൽ രാജ്, സബീർ അബ്ദുൽ റഷീദ്, രാജേഷ് തങ്കച്ചൻ, രാജീവ് കുമാർ, ഫ്രെഡി ഗോമസ്, സമിൻ സത്യദാസ് എന്നിവർ സംസാരിച്ചു.
വാളയാർ കേസുകൾ സി.ബി.ഐ യ്ക്ക് വിടണം. ആം ആദ്മി പാർട്ടി





0 Comments