/uploads/news/835-IMG-20190808-WA0045.jpg
Local

വാഹനാപകടത്തിൽ മരിച്ച കെ.എം.ബഷീറിന്റെ കുടുംബത്തിന് എം.എ.യൂസഫലി 10 ലക്ഷം കൈമാറി


തിരൂർ: വാഹനാപകടത്തിൽ മരിച്ച സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ.ഹാരിസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്രർ എൻ.ബി.സ്വരാജ് എന്നിവർ ചേർന്നാണ് ബഷീറിന്റെ ഭാര്യ ജസീലയുടെ പേരിലുള്ള ഡ്രാഫ്റ്റ് ബന്ധുക്കൾക്ക് കൈമാറിയത്. കെ.എം.ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി എം.എ.യൂസഫലി നൽകിയ പത്ത് ലക്ഷം രൂപയുടെ ധനസഹായം.

വാഹനാപകടത്തിൽ മരിച്ച കെ.എം.ബഷീറിന്റെ കുടുംബത്തിന് എം.എ.യൂസഫലി 10 ലക്ഷം കൈമാറി

0 Comments

Leave a comment