ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കുള്ള ജില്ലാതല ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ - ഫിത്റ സ്കൂളിൽ ആരംഭിച്ചു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി.
വി.വി.ബഷീർ വടകര, സയ്യിദ് മുഫീദ് മദനി ബാലുശ്ശേരി, മാഹീൻ സ്വലാഹി വിഴിഞ്ഞം , ശറഫുദ്ധീൻ പൂന്തുറ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മാഹീൻകുട്ടി, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മണ്ഡലം കൺവീനർ മാഹീൻ പാലാംകോണം എന്നിവർ സംസാരിച്ചു.
വിസ്‌ഡം ജില്ലാ അധ്യാപക ട്രെയ്നിംഗ് ആരംഭിച്ചുü





0 Comments