കഴക്കൂട്ടം: വീടിന് മുന്നിൽ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് ശ്രീപാദം കോളനിയിൽ താമസിക്കുന്ന പി.ഗിരിജ (58) ആണ് ബൈക്കിടിച്ചു മരിച്ചത്.ബൈക്കോടിച്ചിരുന്ന ശാസ്തവട്ടം, തെറ്റിച്ചിറ സ്വദേശി വിഷ്ണു (22) വിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8:30 യോടെ വീടിന് സമീപത്തെ ദേശീയ പാതയ്ക്കരുകിലൂടെ നടന്നു പോകുമ്പോഴാണ് മംഗലപുരം ഭാഗത്ത് നിന്ന് കഴക്കൂട്ടത്തേക്കു പോയ ബൈക്കിടിച്ചത്. റോഡിൽ തെറിച്ച് വീണ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗിരിജ മരണപ്പെടുകയും അബോധാവസ്ഥയിലായ വിഷ്ണുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.ഗിരിജയുടെ ഭർത്താവ്: മനോഹരൻ. മക്കൾ: സജു, സജിത. മരുമക്കൾ: മനുമോൻ, സിനിമോൾ. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടന്നു. പരേത തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സഞ്ചയനം 14ന് രാവിലെ 8ന്.
വീടിനു മുന്നിൽ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു.





0 Comments