കഴക്കൂട്ടം: വെട്ടുറോഡ് ജംഗ്ഷനിൽ മിനി ലോറി തട്ടി പെൺ മയിൽ ചത്തു. ഇന്നലെ പുലർച്ചെ ആറു മണിയോടെ ദേശീയ പാതയിലാണ് സംഭവം. കഴക്കൂട്ടത്ത് നിന്ന് പള്ളിപ്പുറത്തേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് അപ്രതീക്ഷിതമായി മയിൽ പറന്നു വന്നിടിക്കുകയായിരുന്നു. പറന്നു റോഡ് മറികടക്കുന്നതിനിടയിൽ മിനി ലോറിയുടെ മുൻ ഗ്ളാസിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു തന്നെ പെൺമയിൽ ചത്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് മയിലിന്റെ ജഡം കഴക്കൂട്ടം സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും പിന്നീട് വഴുതക്കാട് ഫോറസ്റ്റിലേക്ക് കൈമാറുകയും ചെയ്തു. ഇതിനു മുമ്പും ദേശീയ പാതയിൽ വെട്ടുറോഡിനടുത്തായി വനത്തിൽ നിന്നും ഇറങ്ങിയ മ്ലാവിനെ കാറിടിച്ച് പരിക്കേൽക്കുകയും പിന്നീട് ചാവുകയും ചെയ്തിരുന്നു.
വെട്ടുറോഡ് ജംഗ്ഷനിൽ മിനി ലോറി തട്ടി പെൺ മയിൽ ചത്തു





0 Comments