കഴക്കൂട്ടം: പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു. മംഗലപുരം വാലിക്കോണം റ്റി.എസ് ഭവനിൽ തുളസീധരന്റെയും ശോഭനയുടെയും മകൻ അനീഷ് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം താമരക്കുളം ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് അപകടമുണ്ടായത്. കൂടെ പഠിക്കുന്ന കൂട്ടുകാരെ കാണാൻ പോയി തിരുവനന്തപുരത്തു നിന്നും വീട്ടിലേക്ക് മടങ്ങവേ എറണാകുളത്ത് നിന്ന് തിരുവന്തപുരത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് വലത് വശത്തേക്ക് വെട്ടിതിരിഞ്ഞ് വന്ന് കാറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിൽ കുടുങ്ങിയ അനീഷിനെ മംഗലപുരം പൊലീസെത്തി പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളേജിൽ ഓട്ടോ മൊബൈൽ ബി.ടെക് പാസായ ശേഷം സിവിൽ സർവീസ് അക്കാഡമിയിൽ കോച്ചിംഗിന് പോകുകയായിരുന്നു. അനീഷിന്റെ അച്ഛൻ തുളസീധരൻ വീടിനടുത്ത് തന്നെ റൈസ് മില്ലും കടയും നടത്തുകയായിരുന്നു. അച്ഛൻ കിടപ്പായതിനു ശേഷം കടയുടെ കാര്യങ്ങൾ നോക്കിയിരുന്നത് അനീഷാണ്. പിതാവിനെ ഡയാലിസിസ് ചെയ്യുന്നതിനായി ഇന്നലെ പുലർച്ചെ തന്നെ നെടുമങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടതിനാലാണ് അർദ്ധരാത്രി തന്നെ അനീഷ് വീട്ടിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏക സഹോദരി അനു മുംബൈയിലാണ്.
പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments