തിരുവനന്തപുരം: വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തി വന്ന മണ്ണാംവിള സ്വദേശി നവാസ് (45) നെയാണ് ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെമ്പായം വെഞ്ഞാറമൂട് റോഡിൽ വെമ്പായം ജംഗ്ഷന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായാണ് വെഞ്ഞാറമൂട് പോലീസ് നൽകുന്ന വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെഞ്ഞാറമൂട് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായാണ് വെഞ്ഞാറമൂട് പോലീസ് നൽകുന്ന വിവരം.





0 Comments