പോത്തൻകോട്: നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും വീണ് വെമ്പായം മംഗലശ്ശേരി കന്യാകുളങ്ങര മഠത്തിൽ രൂപേഷ് കുമാർ (34), മകൾ കൃഷ്ണനന്ദ (5) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിന്റെ ടയർ പഞ്ചറായതാണ് ബൈക്കിന്റെ നിയന്ത്രണം വിടാൻ കാരണം. ഭാര്യയും കുട്ടിയുമൊന്നിച്ച് വീട്ടിൽ നിന്നും കടയിലേയ്ക്ക് ബൈക്കിൽ പോകുമ്പോൾ ബുധനാഴ്ച വൈകിട്ട് 5.30ന് വെമ്പായം മണ്ഡപം ജംഗ്ഷന് സമീപത്ത് എത്തിയപ്പോഴാ ന് അപകടമുണ്ടായത്. മുൻ വശത്തെ ടയർ പഞ്ചറായി ബൈക്കിന്റെ നിയന്ത്രണം വിടുകയായിരുന്നു. കൈയ്ക്കും കാലിനും ഗുരുതമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു.
വെമ്പായത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് അച്ഛനും മകള്‍ക്കും പരിക്ക്





0 Comments