https://kazhakuttom.net/images/news/news.jpg
Local

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നാളെ


കഴക്കൂട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നാളെ (24/ചൊവ്വ) രാവിലെ 9 മണി മുതൽ കണിയാപുരം റെയിൽവേ ഗേറ്റിനു സമീപം റാഹാ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റ് പി.ഷറഫുദീൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡ്, വിഷമത അനുഭവിക്കുന്ന ധനസഹായം തുടങ്ങിയവ വിതരണം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സംബന്ധിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നാളെ

0 Comments

Leave a comment