തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണവും കണ്ണുകൾ ദാനം ചെയ്യാൻ താല്പര്യമുള്ളവരുടെ രജിസ്‌ട്രേഷനും നടന്നു. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്രതാരം അലൻസിയർ മുഖ്യാതിഥിയായിരുന്നു.
ഡോ. ആഷാദ് ശിവരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോർണിയ സ്പെഷ്യലിസ്റ്റ് ഡോ. സ്വപ്‌ന നായർ, ഐ.എം.എ തിരുവനന്തപുരം സെക്രട്ടറി ഡോ. എ.അൽതാഫ്, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ എന്നിവർ സംസാരിച്ചു. കൂടാതെ നേത്രദാനത്തിന് താൽപര്യമുള്ളവർ ചടങ്ങിൽ വച്ച് സമ്മതപത്രം നൽകി ഡോണർ കാർഡ് സ്വീകരിക്കുകയും ചെയ്തു.
വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്രതാരം അലൻസിയർ മുഖ്യാതിഥിയായിരുന്നു.





0 Comments