/uploads/news/1035-IMG-20191005-WA0013.jpg
Local

സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസ്: പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് കത്തയച്ചു


കഴക്കൂട്ടം: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശ്രദ്ധ ചെലുത്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യ ദ്രോഹ കേസ് എടുത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. കണിയാപുരം, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ പോസ്റ്റ് ഓഫീസുകൾ വഴിയാണ് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തുകളയച്ചത്. പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് കത്തുകൾ അയക്കുന്നതിന്റെ ഭാഗമായാണ് കത്തയച്ചത്. കണിയാപുരത്ത് നടന്ന മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് നിർവ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ കരീം, മണ്ഡലം പ്രസിഡന്റ് മുനീർ കൂരവിള, ജനറൽ സെക്രട്ടറി നവാസ് മാടൻവിള, ഫസിൽ ഹഖ്, അൻസർ പെരുമാതുറ, മൺസൂർ ഗസ്സാലി തൗഫീക്ക് ഖരീം, സനോഫർ ഷാഹുൽ, അനസ് മാടൻവിള എന്നിവർ പങ്കെടുത്തു.

സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസ്: പ്രധാനമന്ത്രിക്ക് യൂത്ത് ലീഗ് കത്തയച്ചു

0 Comments

Leave a comment