കഴക്കൂട്ടം: സാമൂഹ്യവിരുദ്ധ പ്രവർത്തനം പോലീസിൽ അറിയിച്ച വിരോധം തീർക്കാർ യുവാവിനെ മാരകമായി പരിക്കേൽപ്പിച്ച് ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ഉളിയാഴതുറ ഞാണ്ടൂർക്കോണം വട്ടക്കരിക്കകം പഴവിള ചാത്തനാട്കോണം ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. ഞാണ്ടൂർക്കോണം സ്വദേശിയായ സജി എന്ന യുവാവിനെയാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനം പോലീസിൽ അറിയിച്ച വിരോധത്താൽ ഉണ്ണികൃഷ്ണൻ മാരകമായി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. കൃത്യത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് തെരഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം പോലീസില്‍ അറിയിച്ചയാളെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ





0 Comments