/uploads/news/news_സുഗതകുമാരി_പ്രകൃതിയെ_ഉപാസിച്ച_കവി_1703744117_780.jpg
Local

സുഗതകുമാരി പ്രകൃതിയെ ഉപാസിച്ച കവി


തിരുവനന്തപുരം: സുഗതകുമാരി പ്രകൃതിയെ ഉപാസിച്ചു കൊണ്ട് തനതായ ശൈലിയിൽ കവിതകളെഴുതിയ കവിയായിരുന്നെന്ന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പറഞ്ഞു. ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ഭവനും സംയുക്തമായി ഭാരത് ഭവനിൽ സംഘടിപ്പിച്ച സുഗത സ്മൃതി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കവികളും വിഷയ ദാരിദ്യം വരുമ്പോൾ ആംഗലേയ കവിതകളെ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നതെന്നും എന്നാൽ സുഗതകുമാരി അതിൽ നിന്നും വ്യത്യസ്തമായി പ്രകൃതിബിംബങ്ങളെ ഹൃദയം കൊണ്ട് ആവാഹിച്ചെടുത്ത് പച്ചയായ മനുഷ്യനു വേണ്ടി തന്റെ സർഗ ശക്തിയെ വിനിയോഗിച്ച കവിയായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സാംസ്ക്കാരിക പ്രവർത്തകരായ ജി.എസ്.പിള്ള, പി.കെ സുരേഷ് കുമാർ, വി.കെ.മോഹനൻ നായർ, മീനമ്പലം സന്തോഷ്, അഹമ്മദ് ഖാൻ, പട്ടം ബിനു ചന്ദ്രൻ, വി.പ്രഭാകരൻ നായർ, ജോൺസൺ റോച്ച്, ഡോ: ഷാനവാസ്, എസ്.സുരേഷ് കുമാർ, ശോഭാ സതീഷ്, പി.ബാലചന്ദ്രൻ, വിജയൻ കുഴിത്തുറ, എസ് വിനയചന്ദ്രൻ നായർ, സുരേന്ദ്രൻ കുര്യാത്തി, കാർട്ടൂണിസ്റ്റ് ഹരി എന്നിവരെ ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു.

കവിയും ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സുദർശനൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.ജോയ് വാഴയിൽ, ഡോ: എം.ആർ തമ്പാൻ, ഡോ: വിളക്കുടി രാജേന്ദ്രൻ, ശ്രീകുമാർ മുഖത്തല, ഡോ: ശ്രീവൽസൻ നമ്പൂതിരി, എൽ.വി.ഹരികുമാർ, രാജൻ വി. പൊഴിയൂർ, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

തുടർന്ന് രാജീവ് ഗോപാലകൃഷ്ണൻ രചിച്ച് ടി.എസ്.അജിത്ത് സംവിധാനം ചെയ്ത 'ദ്രോണ ഉവാച എന്ന നാടകവും' ഡോ: ബാബു ഗോപാലകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച "ഉയരങ്ങളിൽ ശൈത്യം" എന്ന ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.

പല കവികളും വിഷയ ദാരിദ്യം വരുമ്പോൾ ആംഗലേയ കവിതകളെ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ടു വരുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പറഞ്ഞു

0 Comments

Leave a comment