ചെന്നൈ: തമിഴ് സൂപ്പർ താരമായിരുന്ന ഡി.എം.കെ നേതാവ് വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിജയകാന്ത് ഇന്ന് രാവിലെയാണ് മരിച്ചത്. ആരോഗ്യം ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
2011 മുതൽ 2016 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു. കുറച്ചുവർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് നിലയിൽ പാർട്ടിയെ നയിക്കുന്നത്.
154 ചിത്രങ്ങളിൽ അഭിനയിച്ചു. നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ച വിജയകാന്ത് 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേയ്ക്കുയരുന്നത്. വൻ ജനപ്രീതി നേടിയ നൂറാമത് ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ എന്ന ചിത്രത്തോടെ ആരാധകർ അദ്ദേഹത്തെ ക്യാപ്റ്റനെന്നും വിളിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആണ് ആദ്യചിത്രം. 2010-ൽ പ്രധാനവേഷത്തിൽ അവസാനമായി അഭിനയിച്ച 'വിരുദഗിരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്.
സേതുപതി ഐ.പി.എസ്, നൂറാവത് നാൾ, ഊമൈ വിഴിഗൾ, പുലൻ വിചാരണൈ, ക്ഷത്രിയൻ, ധർമപുരി, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, ഗജേന്ദ്ര, വൈദേഹി കാത്തിരുന്താൾ, രമണ, സെന്തൂരപ്പൂവേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ച വിജയകാന്ത് 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേയ്ക്കുയരുന്നത്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments