/uploads/news/831-IMG_20190808_082706.jpg
Local

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേർ പാഠങ്ങൾ പകർന്ന് ആലുംമൂട് ഗവ.എൽ.പി സ്കൂളിൽ പെരുന്നാൾ വിരുന്ന്


കഴക്കൂട്ടം: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്ന് നൽകി കണിയാപുരം ആലുംമൂട് ഗവ: എൽ.പി സ്കൂൾ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചു. ദൈവ മാർഗത്തിൽ സർവ്വം സമർപ്പിതനായ ഹസ്രത്ത് ഇബ്രാഹിം പ്രവാചകന്റെയും, ദൈവാനുസരണത്തിന്റെ മഹനീയ മാതൃകകളായ, പുത്രൻ ഇസ്മാഈൽ പ്രവാചകന്റെയും പ്രിയപത്നി ഹാജറയുടെയും ത്യാഗസ്മരണകളുണർത്തുന്ന ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുന്നാൾ സൽക്കാരം സംഘടിപ്പിച്ചത്. ആഘോഷ വേളകളായ ഓണവും പെരുന്നാളും ക്രിസ്തുമസും ആചരിക്കുന്നതോടൊപ്പം പരസ്പരം അറിയുവാനും അടുക്കുവാനുമുള്ള അവസരങ്ങളാക്കുകയാണ് എസ്.എം.സിയുടെ നേതൃത്വത്തിൽ ഈ പ്രാഥമിക വിദ്യാലയം. വിദ്യാർത്ഥികൾക്കു പുറമേ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബി.ആർ.സി ട്രയിനർമാർ, അദ്ധ്യാപകർ, അനധ്യാപകർ, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവരും പെരുന്നാൾ വിരുന്നിൽ പങ്കെടുത്തു.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേർ പാഠങ്ങൾ പകർന്ന് ആലുംമൂട് ഗവ.എൽ.പി സ്കൂളിൽ പെരുന്നാൾ വിരുന്ന്

0 Comments

Leave a comment