കഴക്കൂട്ടം: ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാതിരുന്ന കുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിനായി കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ചു. പള്ളിത്തുറ വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര താരം പ്രേംകുമാർ ആദ്യഘട്ട സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അനിൽ കുമാർ യോഗത്തിൽ ആശംസ അർപ്പിച്ചു. കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്.കവിത പ്രിൻസിപ്പാൾ ഉമാദേവി, ഹെഡ്മാസ്റ്റർ ഷാജി.എൽ.ആർ എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഭുവനേന്ദ്രൻ സ്വാഗതവും പദ്ധതി നോഡൽ ഓഫീസർ മനോജ് നന്ദിയും അറിയിച്ചു.
സ്മാർട്ട് ഫോൺ ലൈബ്രറി പദ്ധതി: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കം കുറിച്ചു





0 Comments