ധനുവച്ചപുരം: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ 1996-99 ബാച്ച് ബി.എസ്.സി ഫിസിക്സ് ബിരുദ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ, വിവിധ സ്ക്കൂളുകളിലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ സമ്മാനിച്ചു. കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസ്, പാറശാല ഗവ. വി.എച്ച്.എസ്.എസ്, നെല്ലിമൂട് ന്യൂ ഹയർ സെക്കൻ്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ 14 വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കാണ് സ്മാർട്ട് ഫോണും നോട്ട് ബുക്കുകളും നൽകിയത്. അതത് സ്ക്കൂളുകളിലെ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരോടൊപ്പം കുട്ടികളുടെ വീടുകളിൽ എത്തിയാണ് ഫോൺ വിതരണം നടത്തിയത്.
സ്മാർട്ട് ഫോൺ സമ്മാനിച്ചു.





0 Comments