കഴക്കൂട്ടം: വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിക്ക് മംഗലാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കമായി. ഒമാനിൽ നിന്നും ഈ മാസം 17 ന് തിരുവനന്തപുരത്തേക്ക് വരുന്ന അഴൂർ സ്വദേശി ഷിജു ധർമ്മരാജൻ്റ ബന്ധുവിന് ആദ്യ ടിക്കറ്റിൻ്റെ പണം നല്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോൺമെന്റ് ഹൗസ്സിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസിൻ്റെ സജീവ പ്രവർത്തകരുടെ സ്പോൺസർഷിപ്പിലൂടെയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.പി.ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഴൂർ മണ്ഡലം പ്രസിഡൻ്റ് ശിവ പ്രസാദ്, മേനംകുളം മണ്ഡലം പ്രസിഡൻ്റ് എസ്.സഫീർ, യൂത്ത് കോൺഗ്രസ് നേതാവ് കഠിനംകുളം സുഹൈൽ, കണ്ണൻ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിക്ക് തുടക്കമായി





0 Comments