/uploads/news/news_സർക്കാർ_തടി_ഡിപ്പോകളിൽ_തേക്ക്_തടിയുടെ_ചി..._1645633571_3176.jpg
Local

സർക്കാർ തടി ഡിപ്പോകളിൽ തേക്ക് തടിയുടെ ചില്ലറ വിൽപന


കൊല്ലം: ഗാർഹികാവശ്യങ്ങൾക്കുള്ള തേക്ക് തടി ചില്ലറ വിൽപനയായി കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് സർക്കാർ തടി ഡിപ്പോകളിൽ നിന്നും ലഭിക്കും. മാർച്ച് 14 മുതലാണ് വിൽപന ആരംഭിക്കുന്നത്. ഒരാൾക്ക്  പരമാവധി അഞ്ച് ക്യുബിക് മീറ്റർ തടി മാത്രമേ ലഭ്യമാക്കുകയുള്ളൂ. വീട് നിർമ്മാണത്തിനുള്ള അംഗീകൃത പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവ ഹാജരാക്കിയാണ് തേക്കു തടി വാങ്ങേണ്ടത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ അഞ്ചു വരെയാണ് വിൽപന നടക്കുന്നത്.

സർക്കാർ തടി ഡിപ്പോകളിൽ തേക്ക് തടിയുടെ ചില്ലറ വിൽപന

0 Comments

Leave a comment