കഴക്കൂട്ടം: റോഡ് നിയമ ലംഘനങ്ങൾ നടത്തുന്ന യാത്രക്കാരെ പിടികൂടി പിഴ ചുമത്താൻ പോലീസും മോട്ടോര്‍ വാഹന വകുപ്പും മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്.ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരിലാണ് കാറുടമയ്ക്ക് നേരെ ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ. മുക്കുന്നൂർ ഗിരി നഗറിൽ ധന്യാ ഭവനിൽ അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു മാരുതി ആൾട്ടോ കാറാണ്. കഴിഞ്ഞ ദിവസം അജിത്തിൻ്റെ വീട്ടിലേക്ക് ട്രാഫിക് പോലീസിൻ്റെ പിഴ ചുമത്തിയുള്ള നോട്ടീസെത്തി.
ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്.
അജിത്തിൻ്റെ കാർ നമ്പർ KL 21 D 9877 ആണ്. ആ നമ്പരിൽ തന്നെ വന്ന നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.
ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടയ്ക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്.
അജിത്തിൻ്റെ കാർ നമ്പർ KL 21 D 9877 ആണ്. ആ നമ്പരിൽ തന്നെ വന്ന നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.





0 Comments