ചിറയിൻകീഴ്: രാഹുൽ ഗാന്ധി നയിക്കുന്ന
'ഭാരത് ജോഡോ യാത്ര'യുടെ വിജയത്തിനായി കോൺഗ്രസ് ചിറയിൻകീഴ്-ശാർക്കര മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് കൺവെൻഷൻ നടത്തി.
ചിറയിൻകീഴ് വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജോഷിബായി അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.പി.രാജശേഖരൻ, ഡി.സി.സി മെമ്പർ പുതുക്കരി പ്രസന്നൻ, ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ.രാധാമണി ടീച്ചർ, ജില്ലാ കമ്മിറ്റിയംഗം ഓമന ടീച്ചർ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം മോനി ശാർക്കര സ്വാഗതവും അഡ്വ. പെരുമാതുറ നിസാർ നന്ദിയും പറഞ്ഞു.
'ഭാരത് ജോഡോ യാത്ര' : ചിറയിൻകീഴ് പഞ്ചായത്ത് കൺവെൻഷൻ നടന്നു.





0 Comments