/uploads/news/news_'സദാചാരം,_സമൂഹം,_പുരോഗമനം'_വിസ്ഡം_ജന_ജാഗ..._1661010085_4435.jpg
Local

'സദാചാരം, സമൂഹം, പുരോഗമനം' വിസ്ഡം ജന ജാഗ്രതാ സദസ്സ് നാളെ (ഞായറാഴ്ച)


ആറ്റിങ്ങൽ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജന ജാഗ്രതാ സദസ്സ്' ഇന്ന് (ഞായറാഴ്ച (21/08/2022) ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ, യു.മുഹമ്മദ് മദനി, ജാബിർ നൻമണ്ട എന്നിവർ നേതൃത്വം നൽകും .

'സദാചാരം, സമൂഹം, പുരോഗമനം' എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്. പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കും വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെയുള്ള ബോധവൽക്കരമാണ് ജന ജാഗ്രതാ സദസ്സിൻ്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജന ജാഗ്രതാ സദസ്സ്' നാളെ (ഞായറാഴ്ച) വൈകിട്ട് 3 മണിക്ക് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

0 Comments

Leave a comment