/uploads/news/2647-IMG_20220116_205002.png
Local

12 കോടി ഒന്നാം സമ്മാനം അടിച്ച ബമ്പർ ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ.


കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച കോട്ടയം കുടയംപടി ഒളിപറമ്പിൽ സദാനന്ദൻ ഇന്ന് രാവിലെയാണ് സമ്മാനാർഹമായ XG 218582 എന്ന ടിക്കറ്റ് വാങ്ങിയത്. പാണ്ഡവത്ത് നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.സദാനന്ദൻ പെയിന്റിംഗ് തൊഴിലാളിയാണ്. രാജമ്മയാണ് ഭാര്യ. സനീഷ്, സഞ്ജയ് എന്നിവർ മക്കളാണ്.

12 കോടി ഒന്നാം സമ്മാനം അടിച്ച ബമ്പർ ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ.

0 Comments

Leave a comment