കഴക്കൂട്ടം: സുപ്രിംകോടതി വിധിയെ തുടർന്ന് ശബരി സ്ത്രീപ്രവേശന ഉത്തരവ് നടപ്പിലാക്കുന്ന ഇടതുസർക്കാരിനെ വിശ്വാസികളുടെ പേര് പറഞ്ഞ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 27ന് വൈകിട്ട് നാലിന് കഴക്കൂട്ടത്ത് വനിത അസംബ്ളി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി സതിദേവി നിർവഹിക്കും, അയ്യായിരത്തോളം സ്ത്രീകൾ അണിചേരുമെന്ന് മേയർ വി. കെ. പ്രശാന്ത്, സി. പി. എം. ജില്ലാ കമ്മിറ്റി അംഗം വി. എസ്. പത്മകുമാർ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ജലജ കുമാരി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
All India Democratic Womens Association Conducting Womens Assembly at Kazhakuttom





0 Comments