കഴക്കൂട്ടം: വെട്ടു റോഡ് സൈനിക സ്കൂളിനു സമീപം പുറമ്പോക്കു ഭൂമി കൈയേറി മതിൽ കെട്ടുന്നതായി പരാതി. റീസർവേ നം. 59/5-ൽ പെട്ട ഭൂമിയുമായി ബന്ധപ്പെട്ടാണ് പരാതി. കഴക്കൂട്ടം വില്ലേജിൽ വടക്കുംഭാഗം മുറിയിൽ, വെണ്ണം കുഴി പുത്തൻ വീട്ടിൽ നൂഹു കണ്ണ് മകൻ ഷംനാദിനെതിരെയാണ് പുറമ്പോക്കു ഭൂമിയിൽ മതിൽ കെട്ടി വിൽക്കാൻ ശ്രമിക്കുന്നതായി പരാതി. റീസർവേ 59/5-ൽ പെട്ട ഭൂമി പുറമ്പോക്കു ഭൂമിയാണെന്നു സർക്കാർ രേഖകൾ കാണിക്കുന്നു. ബി.റ്റി.ആർ പ്രകാരം 5.800 സെന്റ് സ്ഥലം ഉള്ളതായി കാണിക്കുന്നു. പരാതിയെ സംബന്ധിച്ച വിവരങ്ങൾ കഴക്കൂട്ടം വില്ലേജ് ഓഫീസറുടെ കൈയിൽ നിന്നും ബി.റ്റി.ആർ. പ്രകാരം പുറമ്പോക്ക് ഭൂമിയാണെന്നുള്ള രേഖകൾ ഇതിനു തൊട്ടടുത്തു താമസിക്കുന്ന എൻ.എസ്. മൻസിലിൽ നാസ്മുദീന് ലഭിച്ചിരുന്നു. തുടർന്ന് 02/01/2019 ബുധനാഴ്ച മതിൽ കെട്ടുന്നതിനായി തൊഴിലാളികൾ എത്തിയപ്പോൾ നാസ്മുദീൻ കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്തിനു പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇതേ ദിവസം തന്നെ നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. മതിൽ കെട്ടാനുള്ള കോർപ്പറേഷന്റെ അനുമതിയുടെ രേഖകൾ നൗഷാദിനോട് ആവശ്യപ്പെട്ടു. എന്നാൽ കോർപ്പറേഷനിൽ നിന്നും, മതിൽ കെട്ടാനുള്ള അനുമതി ഇയാൾക്ക് ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ ഷംനാദിന് നോട്ടീസ് കൊടുത്തു മടങ്ങി.
Alleged Hinterlands encroached near kazhakootam Sainik School





0 Comments