കഴക്കൂട്ടം: ശ്രീകാര്യം പൗഡിക്കോണത്തിനടുത്ത് പറയ്ക്കോട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുനേരെ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 നാണ് സംഭവം. കല്ലേറിൽ ബസിലെ യാത്രക്കാരനായ നെയ്യാറ്റിന്കര സ്വദേശിയായ ഡി. സാംരാജിന് പരിക്കേറ്റു. ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു. ചേങ്കോട്ടുകോണത്തു നിന്ന് കിഴക്കേക്കോട്ടയിലേയ്ക്കു പോകുകയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. പോലിസ് കേസെടുത്തു
stone pelted at KSRTC BUS : One injured





0 Comments