കഴക്കൂട്ടം: സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി ഭാരത് പെട്രോളിയം കോർപറേഷൻ മേനംകുളം എൽ.പി.ജി പ്ലാന്റിന്റെ ആഭിമുഖ്യത്തിൽ പള്ളിത്തുറ ഹയർസെക്കന്റെറി സ്കൂളിൽ 'സ്വച്ചതാ പക്വതാ' ശുചീകരണയജ്ഞം നടത്തി. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ സ്വച്ചതാ പക്വതാ പ്രതിഞ്ജ ചൊല്ലിയ ശേഷമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഭാരത് പെട്രോളിയം മേനംകുളം എൽ.പി.ജി പ്ലാന്റ് അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി ഓഫീസർ) റ്റി. അമൽരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.പി.സി.എൽ ടെറിറ്ററി കോ ഓഡിനേറ്റർ ദീപക് ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ: ലെനിൻ ഫെർണാണ്ടസ്, ഹെഡ്മിസ്ട്രസ് റീന ലൂയിസ്, പ്രിൻസിപ്പാൾ റോസലിൻ.ജെ. പാലംതട്ടിൽ, പി.ടി.എ പ്രസിഡന്റ് അലക്സ് ആന്റണി, സ്കൂൾ അധ്യാപകർ, ബി.പി.സി.എൽ ജീവനക്കാർ, തെരെഞ്ഞെടുത്ത നൂറ്റി ഇരുപത് വിദ്യാർത്ഥികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Swatch Bharath Programme Conducted at H.S. School Pallithura.





0 Comments