കഴക്കൂട്ടം: അറുപത്തി ആറാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ സിമ്പോസിയം കാര്യവട്ടം ഗവ. സ്ക്കൂളിൽ വെച്ചു നടത്തി. തിരുവനന്തപുരം താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ എ.ഷരീഫ് സിമ്പോസിയം ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.പ്രസന്ന കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ ജയമോഹൻ സിമ്പോസിയം അവതരിപ്പിച്ചു. ആർ.പുരുഷോത്തമൻ നായർ, അഡ്വ.സുബേർ കുഞ്ഞ്, പൗഡിക്കോണം സനൽ, എൻ.ബാബു, ആർ.ശ്രീകല, എസ്.സുരേഷ് ബാബു, വി.വിജയകുമാർ, ബാങ്ക് സെക്രട്ടറി പി.എസ്.മിനി, ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.
അഖിലേന്ത്യാ സഹകരണ വാരാഘോഷം ചെമ്പഴന്തി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെമിനാർ





0 Comments