കഴക്കൂട്ടം: മുരുക്കുംപുഴ, സെന്റ്. അഗസ്റ്റിൻ ഹൈസ്കൂളിൽ ചന്തവിള തുണ്ടത്തിൽ, നവോദയ നഗർ, പാട്ടുവിളാകം, ശ്രീ ഭവനിൽ, പ്രദീപ് കുമാർ (43) ആണ് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. 15 വർഷത്തോളമായി സെന്റ്. അഗസ്റ്റിൻ സ്കൂളിലെ ചിത്രകല അദ്ധ്യാപകനായ പ്രദീപ് കുമാർ ക്ലാസ്സ് കഴിഞ്ഞു മറ്റു അധ്യാപകരോടൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: അങ്കിത (കെ.എസ്.എഫ്.ഇ, കഴക്കൂട്ടം). മകൾ: ദേവനന്ദ ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ (ചൊവ്വാഴ്ച).
അദ്ധ്യാപകൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു





0 Comments