/uploads/news/753-IMG_20190722_233311.jpg
Local

കഠിനംകുളം ഗ്രാമപഞ്ചായത്ത് പടിക്കൽ കോൺഗ്രസ്സിന്റെ പ്രതിഷേധ കൂട്ടായ്മ


കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് പടിക്കൽ കഠിനംകുളം - മേനംകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോൾ-വൈദ്യുതി ചാർജ്ജ് വില വർദ്ധനവ് പിൻവലിക്കണമെന്നും പഞ്ചായത്തുകളുടെ അധികാരവും പ്ലാൻ ഫണ്ട് തുകയും എൽ.ഡി.എഫ് സർക്കാർ കവർന്നെടുത്തത് കാരണം കേരളത്തിലെ 941 പഞ്ചായത്തുകളുടെ പ്രവർത്തനം സ്തംഭിച്ചെന്നും ആരോപിച്ചു കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പഠിഞ്ഞാറ്റു മുക്കിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് പടിക്കൽ സമാപിച്ചു. മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ടി.സഫീർ, എച്ച്.പി.ഷാജി, ജെഫേഴ്സൺ, ബി.ആർ.രാജു, ചാന്നാങ്കര ഗോപൻ, അഡ്വ. ജോസ് നിക്കോളാസ്, അലി ഷിയാസ്, കല്പന ജോയി തുടങ്ങിയവർ നേതൃത്വം നൽകി.

കഠിനംകുളം ഗ്രാമപഞ്ചായത്ത് പടിക്കൽ കോൺഗ്രസ്സിന്റെ പ്രതിഷേധ കൂട്ടായ്മ

0 Comments

Leave a comment