തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതി ഏർപ്പെടുത്തിയ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരം ശ്രീകാര്യം ഗവൺമെന്റ് സ്കൂളിലെ അറബിക് അദ്ധ്യാപകൻ അനീസ്.കെ.എച്ചിന്. ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ റസൽ സബർമതി അറിയിച്ചു.
സംസ്ഥാന അധ്യാപക പരിശീലകനും സ്പർക്ക്, സമ്പൂർണ്ണ തുടങ്ങി വിദ്യാഭ്യാസ നൂതന സങ്കേത വിദഗ്ധനുമാണ് അനീസ്. കൊറോണ കാലത്ത് കെ.എ.ടി.എഫ് സംസ്ഥാന ഐ.ടി വിംഗ്, അൽമുദർറിസീൻ, മെന്റർസ് കേരളയും വിവിധ സന്ദർഭളിൽ അധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
എസ്.സി.ഇ.ആർ.ടി കുട്ടികൾക്ക് അധിക വായനക്ക് തയ്യാറാക്കിയ "അൽ അസ്ഹാർ " പുസ്തക രചനയിലും പങ്കെടുത്തു. മലപ്പുറം കരുവാരക്കുണ്ട് കോപ്പിലാൻ ഹംസയുടെയും മൈമൂനയുടെയും മകനാണ്. ശക്കീബയാണ് ഭാര്യ. അഹ്ന അനീസ്, അജ് വ എന്നിവർ മക്കളാണ്.
ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും





0 Comments