https://kazhakuttom.net/images/news/news.jpg
Local

അരങ്ങ്-2019 കലോത്സവം നാളെ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും


കഴക്കൂട്ടം: തിരുവനന്തപുരം താലൂക്ക് അരങ്ങ് 2019 കുടുംബശ്രീ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8:30 ന് മംഗലാപുരം തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതൽ കലാ മത്സരങ്ങൾ നടക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും അവാർഡ് ദാനവും തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷാനിബ ബീഗം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, ഇതര പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും.

അരങ്ങ്-2019 കലോത്സവം നാളെ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

0 Comments

Leave a comment