കഴക്കൂട്ടം: ലോറി തട്ടി യുവാവ് മരണമടഞ്ഞു. കഴക്കൂട്ടം കരിയിൽ അമ്മു നിവാസിൽ ചന്ദ്രന്റെയും കുശല കുമാരിയുടെയും മകൻ സുബാഷ് ചന്ദ്രൻ (40) ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു എതിർ വശത്തു നിന്നും വീട്ടിലേക്കു പോകുവാനായി റോഡ് മുറിച്ചു കടക്കുമ്പോൾ വെട്ടുറോഡ് ഭാഗത്തു നിന്നും വന്ന സ്വകാര്യ കൊറിയർ സർവീസിന്റെ ഡെലിവറി വാൻ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ (ശനി) ഉച്ചക്ക് 12 മണിയോടെ മരണമടഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് കോലത്തുകര ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രജനി, മകൾ: സുരഭി.
കഴക്കൂട്ടത്ത് ലോറി തട്ടി യുവാവ് മരണമടഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments