കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമ സഭ 2019 സംഘടിപ്പിച്ചു. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗ്രാമ സഭ പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയർപേഴ്സൺ എസ്. ജയ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ വേണു ഗോപാലൻ നായർ, എസ്.സുധീഷ് ലാൽ, ലളിതാംബിക, ദീപാ സുരേഷ്, എം.എസ്. ഉദയകുമാരി, സെക്രട്ടറി ഹരികുമാർ.ജി.എൻ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, പ്ലാൻ ക്ലാർക്ക് എസ്.ശ്യാം, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഇന്ദു.എൽ.വി എന്നിവർ പങ്കെടുത്തു.
മംഗലപുരത്തു ഭിന്നശേഷി ഗ്രാമസഭ 2019





0 Comments