കണിയാപുരം: കണിയാപുരം ഗവ.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം.നജുമുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബുഷ്റ നവാസ് ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ.മുഹമ്മദ് ഷാഫി വാഫി രാമപുരം അറബിക് ദിന സന്ദേശം നൽകി. അറബി ഭാഷയുടെ പ്രസക്തിയും പ്രാധാന്യവുമുൾക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം പി.ടി.എ പ്രസിഡന്റ് ഷിറാസ് എം.എച്ച് നിർവ്വഹിച്ചു. ഒപ്പം അലിഫ് അറബിക് ക്ലബ്ബിൻ്റെ കീഴിൽ തയ്യാറാക്കിയ അൽബസ്മ മാഗസിൻ്റ പ്രകാശന കർമ്മവും നടന്നു. കുട്ടികളുടെ കഥ, കവിത, ലേഖനം, പഴഞ്ചൊല്ലുകൾ, വരകൾ, കലിഗ്രഫി, വ്യക്തി പരിചയം തുടങ്ങി പഠനാർഹമായ ഒട്ടനവധി വിഭവങ്ങളുടെ സമാഹാരങ്ങൾ ഉൾപ്പെടുത്തിയാണ് അൽ-ബസ്മ മാഗസിൻ തയ്യാറാക്കിയത്. ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ്, വായന, കളറിംഗ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു. അമീർ കണ്ടൽ, ലൈല കുമാരി, ബിന്ദു, സജീന, സജ്ന തുടങ്ങിയവർ ആശംസകളർപ്പിച്ചു. നാസറുദ്ദീൻ കരിച്ചാറ സ്വാഗതവും മുഹമ്മദ് ത്വയ്യിബ് റഹ്മാനി നന്ദിയും പറഞ്ഞു.
അറബിഭാഷാ ദിനാചരണവും അൽ-ബസ്മ മാഗസിൻ പ്രകാശനവും





0 Comments