ആറ്റിങ്ങൽ: പൊതു ഇടങ്ങളിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരികളും സാംസ്കാരിക രാഷ്ട്രീയ നായകരും സമൂഹവും കൂട്ട് നിൽക്കരുതെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം അഭിപ്രായപ്പെട്ടു.
സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ജെൻഡർ ന്യൂടൽ ബസ് ഷെൽറ്റർ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനം ആശ്ചര്യമുളവാക്കുന്നതാണ്. വിദ്യാസമ്പന്നരാവേണ്ട യുവ തലമുറയെ മൃദുല വികാരങ്ങളിൽ തളച്ചിട്ട് ഉത്തരവാദിത്തങ്ങൾ മറപ്പിച്ച് കളയുന്ന അജണ്ട സാമൂഹ്യ വിരുദ്ധരുടേതാണെന്ന തിരിച്ചറിവുണ്ടാകണമെന്ന് സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി
അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങളും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിച്ച് ക്രിയാത്മകമായ യുവതയുടെ വളർച്ചയാകണം അധികാരികൾ ലക്ഷ്യമാക്കേണ്ടത്. അതിനായുള്ള ആലോചനകളാണ് ജനപ്രതിനിധി സഭകളിൽ നടക്കേണ്ടത്. ലിബറൽ ആശയങ്ങൾ അടിച്ചേൽപിച്ച് കൊണ്ടുള്ള ജനാധിപത്യ വിരുദ്ധ സമീപനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കൂടാതെ ഹലാവത്തുൽ ക്വുർആൻ, ക്വിസ് പ്രോഗ്രാം, യൂത്ത് ടോക്ക് എന്നീ സെഷനുകളും സംഘടിപ്പിച്ചു.
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കേശവദാസപുരം ഉദ്ഘാടനം നിർവഹിച്ചു. ഐ.യു.എം.എൽ ചിറയീൻകീഴ് മണ്ഡലം സെക്രട്ടറി ഷഹീർ ജീ.അഹമ്മദ് മുഖ്യാതിഥിയായി. അഡ്വ. വി.ജോയ് എം.എൽ.എ സമ്മേളനത്തിന് ഓൺലൈനായി ആശംസ അറിയിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് മദനി കായക്കൊടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് സ്വാദിഖ് മദീനി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, സുഹൈൽ പി.യു, അക്ബർഷാ അൽ ഹികമി, ഹാരിസ് ആറ്റൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ നസീം നെടുമങ്ങാട്, നസീൽ കണിയാപുരം, ജമീൽ പാലാംകോണം. ജോ: സെക്രട്ടറിമാരായ ഹൻസീർ മണനാക്ക്, ഷാകിർ നേമം, ഹാറൂൺ വള്ളക്കടവ്, ഷാഫി വൊമ്പായം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വലാഹി സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.
വിദ്യാസമ്പന്നരാവേണ്ട യുവ തലമുറയെ മൃദുല വികാരങ്ങളിൽ തളച്ചിട്ട് ഉത്തരവാദിത്തങ്ങൾ മറപ്പിച്ച് കളയുന്ന അജണ്ട സാമൂഹ്യ വിരുദ്ധരുടേതാണെന്ന തിരിച്ചറിവുണ്ടാകണമെന്ന് സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി





0 Comments