/uploads/news/1119-IMG-20191028-WA0012.jpg
Local

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം. നിര്‍മ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു


കഴക്കൂട്ടം: ആക്കുളം ടൂറിസം വില്ലേജി ആധുനിക എയർഫോഴ്സ് മ്യൂസിയം തയാറാവുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വ്യോമ സേനയുടെ സാങ്കേതിക സഹായത്തോടെയാണ് എയർഫോഴ്സ് മ്യൂസിയം നിർമ്മിക്കുന്നത്. മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇന്ത്യൻ എയർഫോഴ്സിന്റെ സതേൺ എയർ കമാന്റിന്റെ സഹകരണത്തോടെയാണ് ഫ്ലയിറ്റ് സിമുലേറ്റർ മ്യൂസിയം സഞ്ചാരികൾക്കായി ഒരുക്കുന്നത്. ലോകത്തിലെ ഏത് വായു സേനയോടും കിട പിടിക്കുന്ന ആധുനിക യുദ്ധ സാമഗ്രികൾ സ്വന്തമായുള്ള ഇന്ത്യൻ സേനയുടെ വളർച്ചയുടെ പടവുകൾ രേഖപ്പെടുത്തുന്ന പഴയ കാല യുദ്ധസാമഗ്രികളും, പഴയ കാലത്തെ എയർ ക്രാഫ്റ്റുകളെ കുറിച്ചും സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാവുന്നതാവും ഈ മ്യൂസിയം. ഒരു വിമാനത്തിന്റെ രൂപത്തിലുള്ള മ്യൂസിയമാണ് ഒരുങ്ങുന്നത്. വിമാനം പറത്തുന്ന ഒരു പൈലറ്റിന്റെ അനുഭവം ഈ മ്യൂസിയം പൂർത്തിയാക്കുന്നതോടെ സഞ്ചാരികൾ;ക്ക് അനുഭവ വേദ്യമാകും. ടൂറിസ്റ്റ് വില്ലേജിൽ ഇതിനകം തന്നെ 'കിരൺ' എയർ ക്രാഫ്റ്റ് സഞ്ചാരികൾക്ക് കാണുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. 98 ലക്ഷം രൂപയാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയിട്ടുള്ളത്. യു.എൽ.സി.സി.എസ് ആണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി. മ്യൂസിയത്തോടൊപ്പം യോഗ കേന്ദ്രത്തിന്റെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വ്യത്യസ്ഥമായ ഒരു അനുഭവം സഞ്ചാരികൾക്ക് പകർന്നു നൽകാൻ കഴിയും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതി പൂർത്തിയാക്കുന്നതോടെ കൂടുതൽ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി ആക്കുളം മാറും. ടൂറിസം ഡയറക്ടർ പി.ബാലകിരൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സതേൺ എയർ കമാന്റ് ഇൽ ചീഫ് എയർ മാർഷൽ ബി.സുരേഷ് മുഖ്യാതിഥിയായി. ഡി.ടി.പി.സി സെക്രട്ടറി എസ്.ബിന്ദു മണി സ്വാഗതവും, സബ് കളക്ടർ അനു.എസ്.നായർ, വാർഡ് കൗൺസിലർ വി.ആർ.സിനി എന്നിവർ ആശംസയും, സതേൺ എയർ കമാന്റ് ഗ്രൂപ്പ് കമാണ്ടർ പി.എസ്.ലാംബ നന്ദിയും പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം. നിര്‍മ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

0 Comments

Leave a comment