ആഗ്ര: ക്രിസ്മസ് ആഘോഷം മതപരിവർത്തനത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ആഗ്രയിൽ സാന്താക്ലോസിന്റെ കോലം കത്തിച്ചു. സാന്താക്ലോസിന്റെ രൂപങ്ങളുമായി എത്തിയ തീവ്ര ഹൈന്ദവ സംഘടനകൾ മഹാത്മാ ഗാന്ധി മാർഗിൽ വെച്ച് കോലം കത്തിക്കുകയായിരുന്നു. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്റംഗ്ദളും ചേർന്നാണ് സാന്താക്ലോസിനെ കത്തിച്ചത്.സാന്താക്ലോസ് മൂർദാബാദ് എന്ന മുദ്രാവാക്യങ്ങളും ഇവർ മുഴക്കി. മതപരിവർത്തനം തടയുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ നടപടിയെന്നും ഇവർ പറഞ്ഞു. മിഷനറി സ്കൂളുകൾ വിദ്യാർഥികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്നും സാന്താക്ലോസിന്റെ വേഷം കെട്ടാൻ നിർബന്ധിക്കുന്നുവെന്നും ബജ്റംഗ്ദൾ സെക്രട്ടറി അജ്ജു ചൗഹാൻ ആരോപിച്ചു.
ആഗ്രയിൽ സാന്താക്ലോസിന്റെ കോലം കത്തിച്ച് തീവ്ര ഹൈന്ദവ സംഘടനകൾ.





0 Comments