പാലോട്: ജനമൈത്രി പോലീസും വ്യാപാരി വ്യവസായികളും എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയും ചേർന്ന് ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാലോട് എസ്.ഐ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പാലോട് എസ്.എച്ച്.ഒ വി.ഷിബു കുമാർ ഉദ്ഘാടനം ചെയ്തു. എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി തിരഞ്ഞെടുത്ത അർഹരായ 100 കുട്ടികൾക്കാണ് പoനോപകരണങ്ങൾ വിതരണം ചെയ്തത്. കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്ത് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ, പാലോട് യൂണിറ്റ് അഷ്റഫ്, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം അൻസാരി, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം പ്രദീപ്, ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗമായ കൃഷ്ണൻകുട്ടി, സതി കുമാർ, ലീല എന്നിവർ പങ്കെടുത്തു.
ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു





0 Comments