കഴക്കൂട്ടം: കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'സ൪ഗോത്സവ് - 2K19 തിരുവനന്തപുരം സഹോദയയുടെ സി.ബി.എസ്.ഇ സോണൽ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസം ബ്രൈറ്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി ആസ്യയുടെ അറബി കവിതാലാപന൦ ശ്രോതാക്കളിൽ ആവേശം വിതറി. കാറ്റഗറി 2 വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച കവിത, സ്വര മാധുരി കൊണ്ടും അവതരണ മികവിനാലും ഏറെ പ്രശംസ പിടിച്ചുപറ്റി. വെള്ളപ്പൊക്കം വിഷയമാക്കിയ കവിത കേരളത്തെയൊന്നാകെ ബാധിച്ച വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഓർമ്മകൾ ശ്രോതാക്കളിൽ പെയ്തിറങ്ങി. ബ്രൈറ്റ് സ്കൂൾ അധ്യാപകനായ അഷ്റഫ് വാഫി അമ്പലക്കണ്ടിയാണ് ആസ്യക്ക് പരിശീലനം നൽകിയത്. മംഗലപുരം പൂക്കോയ തങ്ങളുടെയും സഫിയുന്നിസാ ദമ്പതികളുടെ ഇളയ മകളാണ് ആസ്യ. മംഗലപുരം കുഴിവിള പള്ളി സെക്രട്ടറി കൂടിയാണ് നിലവിൽ പൂക്കോയ തങ്ങൾ.
ആദ്യ ദിവസം ആവേശമായി ആസ്യയുടെ കവിതാലാപന൦





0 Comments